ലണ്ടന്‍: വിവാഹ സത്കാരത്തിന് എത്തിയ അതിഥിക്ക് കഴിച്ച ഭക്ഷണത്തിന്റെ ബില്ല് നല്കി വധുവിന്റെ പിതാവ്. അനുവദിച്ചതിലും കൂടുതല്‍ ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് വധുവിന്റെ പിതാവ് ബില്ല് നല്‍കിയത്. വിചിത്രമായ നടപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇംഗ്ലണ്ടിലാണ് കൗതുകരമായ സംഭവം. 16 വയസുള്ള കൗമരക്കാരന്റെ അമ്മയ്ക്കാണ് ബില്ല് കിട്ടിയത്.
കുട്ടികള്‍ക്ക് അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് വധുവിന്റെ അച്ഛന് നടപടി. ബില്ല് ലഭിച്ച സ്ത്രീ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. തനിക്ക് ക്ഷണപത്രം കിട്ടിയിട്ടാണ് വിവാഹത്തിന് പോയതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. വിവാഹ സത്ക്കാരത്തില്‍ വിവാഹത്തിനും മുതിര്‍ന്നവര്‍ക്കും വെവ്വേറെയാണ് ഭക്ഷണം സജ്ജീകരിച്ചത്. എന്നാല്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതി തനിക്കും 16കാരനുമായ മകനും വേണ്ടി മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണമാണ് വാങ്ങിയത്.
ഇതാണ് വധുവിന്റെ പിതാവിനെയും ചൊടിപ്പിച്ചത്. പിന്നാലെ വീട്ടില്‍ മടങ്ങിയെത്തിയതിനു ശേഷമാണ് വധുവിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഭക്ഷണത്തിന് അമിതമായ കാശ് കാറ്ററിങ് സര്‍വീസ് ഏജന്‍സി ഈടാക്കിയെന്നും ഈ പണം നിങ്ങള്‍ നല്‍കണമെന്നുമായിരുന്നു വധുവിന്റെ അച്ഛന് ആവശ്യപ്പെട്ടത്. നല്‍കേണ്ട പണത്തിന്റെ ബില്‍ അയച്ചും നല്‍കിയതായി യുവതി പറയുന്നു.
Discussion about this post