വാഷിംങ്ടണ്‍: അല്‍ഖ്വയ്ദ നേതാവും ഉസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടു. യുഎസ് കൗണ്ടര്‍ അക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപിന്റെ ഓഫീസാണ് വാര്‍ത്ത് സ്ഥിരീകരിച്ചത്.
അഫ്ഗാനിസ്താന്-പാകിസ്താന് അതിര്‍ത്തിയില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഹംസ കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഹംസ ബിന്‍ ലാദന്റെ മരണം അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. ഹംസ കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ ആഗസ്റ്റ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് കഴിഞ്ഞ മാസം അവസാനം ഹംസയുടെ മരണം സ്ഥിരീകരിച്ചെങ്കിലും, ട്രംപും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ വാര്‍ത്ത പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല.
ഉസാമ ബിന്‍ ലാദന്റെ 20 മക്കളില്‍ 15ാമനായിരുന്നു 30 കാരനായ ഹംസ. ഹംസ ബിന്‍ ലാദനെ പിടികൂടുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.
പാകിസ്താനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഉസാമ ബിന്‍ ലാദനെ 2011 ല്‍ സൈനിക നടപടിയിലൂടെയാണ് അമേരിക്ക വധിച്ചത്. അന്ന് ഹംസ ബിന്‍ ലാദനെ പിടികൂടാനായിരുന്നില്ല.
Discussion about this post