മരണശേഷം ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കുമെന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. പലപ്പോഴും മോര്‍ച്ചറിയില്‍ കിടത്തിയ മൃതദേഹം ചലിക്കുന്നതായി രണ്ട് പലരും പേടിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആശങ്ക വേണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്.
മരിച്ചുകഴിഞ്ഞ് ഒരു വര്‍ഷം വരെ മനുഷ്യശരീരം ചലിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മരണത്തിനുശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകയായ അലിസണ്‍ വില്‍സണും സഹപ്രവര്‍ത്തകരുമാണ് ഈ പഠനം നടത്തിയത്.
പതിനേഴ് മാസത്തോളം ഒരു മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഈ ചലനങ്ങള്‍ ശരീരം അഴുകുന്നതുമൂലം പേശികള്‍ക്കും സന്ധികള്‍ക്കുമെല്ലാം നാശമുണ്ടാകുന്നതിനാലാണെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. മൃതദേഹത്തിന്റെ ചലനം നിരീക്ഷിക്കുന്നതിനായി ഒട്ടേറെ ടൈം ലാപ്‌സ് ക്യാമറകളും ഗവേഷകര്‍ ഉപയോഗിച്ചിട്ടുണ്ട്.
ഫൊറന്‍സിക് സയന്‍സ് ഇന്റര്‍നാഷണല്‍: സൈനര്‍ജി എന്ന ശാസ്ത്രജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഈ നിര്‍ണായകമായ കണ്ടെത്തല്‍ പോലീസിനെയും കുറ്റാന്വേഷകരെയുമൊക്കെ കുഴക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു.അജ്ഞാതമൃതദേഹങ്ങള്‍ തിരിച്ചറിയാനും മരിച്ച സമയം കണക്കാക്കാനുമൊക്കെ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ പക്ഷം.
Discussion about this post