നാന്നിംങ്: പെണ്‍കുട്ടിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച പ്രതിയെ വിചിത്രമായ കാരണം പറഞ്ഞ് ജയിലില്‍നിന്ന് മോചിപ്പിച്ചു. ലിഫ്റ്റിനുള്ളില്‍ വച്ച് പെണ്‍കുട്ടിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച പ്രതിയെ രക്ത സമ്മര്‍ദ്ദം കൂടുതലാണെന്ന് പറഞ്ഞാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. ദക്ഷിണ ചൈനയിലെ നാന്നിങ്ങിലാണ് സംഭവം. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ലിഫ്റ്റിനുള്ളില്‍ വെച്ച് 63കാരനായ ആള് പെണ്‍കുട്ടിയെ കയറി പിടിക്കുകയും ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് 15 ദിവസം ജയിലിലടക്കുകയും ചെയ്തു.
തുടര്‍ന്ന് ജയിലില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് അമിത രക്ത സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ് ഇയാളെ വെറുതെ വിടുകയായിരുന്നു. അതെസമയം പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് ഇയാളെ വെറുതെ വിട്ടതെന്നും സൂചനയുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല.
Discussion about this post