ഇസ്ലാമാബാദ്: റെക്കോർഡ് വിലയും കടന്ന് പാകിസ്താനിലെ പാൽ വില. പാകിസ്താനിൽ മുഹറം നാളിൽ പാൽ വില സർവ്വകാല റെക്കോഡുകളെ ഭേദിച്ചു. ലിറ്ററിന് 140 രൂപവരെയായിരുന്നു ചൊവ്വാഴ്ചയിലെ വില. പെട്രോളിനും ഡീസലിനും പാകിസ്താനിൽ യഥാക്രമം 113 രൂപയും 91 രൂപയുമാണ് ഒരു ലിറ്ററിന്റെ വില.
കറാച്ചി നഗരത്തിൽ 120 മുതൽ 140 രൂപ വരെ വിലയ്ക്കാണ് പാൽ വിൽപനയെന്ന് കടക്കാരനെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ഒരിക്കലും പാലിന് ഇത്രയും വില ഉയർന്നിട്ടില്ലെന്നാണ് കടക്കാരും പറയുന്നത്. പാകിസ്താന്റെ സാമ്പത്തിക രംഗത്തെ സമ്പൂർണ്ണ തകർച്ചയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.
Discussion about this post