വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള മുന്‍ ആര്‍മി ജനറലിനെ സൗദി അറേബ്യയിലേക്കുള്ള യുഎസ് അംബാസിഡറാക്കി നിയമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ജോണ്‍ അബിസെയ്ദാണ് നിയമിതനായത്. ഇറാഖ് യുദ്ധത്തിനു പിന്നാലെ 2003 മുതല്‍ 2007 വരെ മിഡില്‍ ഈസ്റ്റിലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു അദ്ദേഹം. 2017 ജനുവരിയില്‍ ജോസഫ് വെസ്റ്റ്ഫാലിനുശേഷം വന്ന ഒഴിവാണ് ഇപ്പോള്‍ നികത്തിയിരിക്കുന്നത്.
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസും സൗദിയും തമ്മിലുള്ള ബന്ധത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് യുഎസ് സൗദിയിലേക്ക് അംബാസിഡറെ നിയമിച്ചിരിക്കുന്നത്.