കാലിഫോര്‍ണിയ: ശസ്ത്രലോകത്തെ പോലും തോല്‍പിക്കുന്ന സംഭവമാണ് അമേരിക്കയില്‍ നടന്നത്. മാരകമായ ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അത് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ശസ്ത്രക്രിയയുടെ തലേദിവസം ട്യൂമര്‍ അപ്രത്യക്ഷമായി. കാലിഫോര്‍ണിയയിലെ ലോഡി സ്വദേശിയായ പോള്‍ വൂഡ് എന്നയാള്‍ക്കാണ് അത്ഭുതം സംഭവിച്ചത്.
മാസങ്ങള്‍ക്കു മുമ്പേ പോളിന് അതികഠിനമായ തലവേദനയും തലകറക്കവും ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഇദ്ദേഹത്തിന് തലച്ചോറില്‍ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ ആലോചിച്ച് ഇദ്ദേഹത്തിന്റെ തലച്ചോറില്‍ ശസ്ത്രക്രീയ നടത്തുവാന്‍ തീരുമാനിച്ചു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ശസ്ത്രക്രീയ നടത്തുവാന്‍ തീരുമാനിച്ചിരുന്ന ദിവസത്തിന്റെ തലേന്ന് തലച്ചോറിലെ ട്യൂമര്‍ അപ്രത്യക്ഷമാകുകയായിരുന്നു.
ട്യൂമര്‍ ആണെന്നറിഞ്ഞ് നിരവധിയാളുകള്‍ എനിക്കു വേണ്ടി പ്രാര്‍ഥിച്ചിരുന്നുവെന്നും അതിനാല്‍ ദൈവം എന്നെ അനുഗ്രഹിച്ചതാണെന്നും പോള്‍ പറഞ്ഞു. സംഭവം കണ്ട് സ്തബ്ധരായ ഡോക്ടര്‍മാര്‍ എന്താണ് ശരിക്കും നടന്നതെന്ന് അറിയുവാനുള്ള വിശദ പരിശോധന പോളില്‍ നടത്തുകയാണ്.
Discussion about this post