ടോക്കിയോ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ജപ്പാനിലെ ടോക്കിയോ. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തുവിട്ട സുരക്ഷിത നഗര സൂചികയിലാണ് ടോക്കിയോ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഒസാക്കയും സിംഗപ്പൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അതേസമയം ഒമ്പതാം സ്ഥാനത്ത് ഉണ്ടായിരുന്ന ഹോങ്കോങ് ഇരുപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സുരക്ഷിത നഗര സൂചികയില്‍ ആദ്യ പത്തില്‍ ഏഷ്യ-പസഫിക് രാജ്യങ്ങളാണ് ഇടംപിടിച്ചത്. സിഡ്‌നി, സോള്‍, മെല്‍ബണ്‍ എന്നീ നഗരങ്ങള്‍ കൂടി ഉള്‍പ്പെട്ടതോടെ ആദ്യ പത്തിലെ ആറു സ്ഥാനങ്ങളും ഏഷ്യ-പസഫിക് രാജ്യങ്ങള്‍ സ്വന്തമാക്കി. ആംസ്റ്റര്‍ഡാം, കോപ്പന്‍ഹേഗന്‍, ടൊറന്റോ എന്നീ നഗരങ്ങളും ആദ്യ റാങ്കുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ലണ്ടന്‍, ന്യൂയോര്‍ക്ക് നഗരങ്ങള്‍ യഥാക്രമം 14, 15 റാങ്കുകളില്‍ സ്ഥാനം പിടിച്ചു.
ന്യൂഡല്‍ഹി പട്ടികയില്‍ 53-ാം സ്ഥാനത്തും മുംബൈ 45മത്തെ സ്ഥാനത്തുമാണ് ഇടംപിടിച്ചത്. മ്യാന്‍മറിലെ യാംഗൂണ്‍, പാകിസ്താനിലെ കറാച്ചി, ബംഗ്ലാദേശിലെ ധാക്ക എന്നിവയാണ് സുരക്ഷിത നഗര സൂചികയില്‍ ഏറ്റവും അവസാന സ്ഥാനങ്ങളില്‍ ഇടംപിടിച്ചവ. അഞ്ചു ഭൂഖണ്ഡങ്ങളിലെ 60 നഗരങ്ങളെ ആരോഗ്യം, ഡിജിറ്റല്‍, അടിസ്ഥാന സൗകര്യം, വ്യക്തിഗത സുരക്ഷാ ഘടകങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് സൂചിക തയ്യാറാക്കിയത്.
Discussion about this post