മെക്സിക്കോ: ബാല്‍ക്കണിയില്‍ നിന്ന് സാഹസികമായി യോഗ ചെയ്ത കോളേജ് വിദ്യാര്‍ത്ഥിനി 80 അടി താഴ്ചയിലേയ്ക്ക് വീണു. 23 കാരിയായ അലക്സ തെരേസാസ് ആണ് ബാല്‍ക്കണിയില്‍ നിന്ന് വീണത്. വടക്കു കിഴക്കന്‍ മെക്സിക്കനിലെ ന്യൂവയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. അലക്സയ്ക്ക് മൂന്നുവര്‍ഷത്തേയ്ക്ക് നടക്കാന്‍ സാധിക്കില്ല എന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു.
ആറാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയുടെ അറ്റത്ത് നിന്ന് സാഹസികമായി യോഗ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അലക്സ താഴേയ്ക്ക് വീണത്. മെക്സിക്കോയിലെ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അലക്സ. ഇവര്‍ ബാല്‍ക്കണിയില്‍ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലയ്ക്കും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്.
Discussion about this post