ഇസ്ലാമാബാദ്: കാശ്മീർ വിഷയത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വിമർശനവുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവും പ്രധാനപ്രതിപക്ഷ നേതാവുമായ ബിലാവൽ ഭൂട്ടോ. പാക് അധിനിവേശ കാശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാൻ ഖാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നെങ്കിൽ ഇന്ന് അത് മുസാഫർപൂരിനെ എങ്ങനെ സംരക്ഷിക്കാം എന്നതാണെന്നും ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ബിലാവൽ പരിഹസിച്ചു.
ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹരീ ഇ ഇൻസാഫ് പ്രതിപക്ഷ പാർട്ടിയെപ്പോലാണ് പ്രവർത്തിക്കുന്നതെന്നും അവർ പക്വത പ്രകടിപ്പിക്കണമെന്നും ബിലാവൽ പറഞ്ഞു.
തന്റെ പിതാവും മുൻപാക് പ്രസിഡന്റുമായ ആസിഫ് അലി സർദാരിയെ വധിക്കാൻ ഇമ്രാൻ സർക്കാർ ശ്രമിച്ചുവെന്ന് ബിലാവൽ ആരോപിച്ചു.
Discussion about this post