കൊളംബോ: ഭരണ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ന് പാര്‍ലമെന്റ് ചേരും. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബര്‍ ഏഴ് വരെയാണ് സുപ്രീംകോടതിയുടെ സ്റ്റേ.
പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന മഹീന്ദ രജപക്‌സെയെ പ്രധാനമന്ത്രിയാക്കിയതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ നടപടിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഡിസംബര്‍ ആദ്യ ആഴ്ച കേസില്‍ തുടര്‍വാദങ്ങള്‍ കേള്‍ക്കും.
Discussion about this post