കുഴിയിലേയ്ക്ക് വീണ ബാലന്റെ ചെരുപ്പ് എടുത്ത് നല്‍കി താറാവ്; സോഷ്യല്‍മീഡിയയെയും അമ്പരപ്പിച്ച് ഈ ‘പരോപകാരം’, വീഡിയോ

ഫിലിപ്പീന്‍സ് സ്വദേശി മേയ്‌ല അഗ്വയ്‌ല എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നാണ് അപൂര്‍വ്വമായ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മനില: പരോപകാരിയായ മനുഷ്യരെ നാം കണ്ടിട്ടുണ്ട്. മൃഗങ്ങളില്‍ അപൂര്‍വ്വമായി ചില നന്മകള്‍ കാണാറുണ്ടെങ്കിലും അതില്‍ നിന്നും അപൂര്‍വ്വമായ ഒന്നാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇവിടെ പരോപകാരിയാകുന്നത് ഒരു താറാവ് ആണ്. കുഴിയിലേയ്ക്ക് വീണ ഒരു ബാലന്റെ ചെരുപ്പ് കൊത്തിയെടുത്ത് നല്‍കുകയാണ് ഈ താറാവ്.

ഫിലിപ്പീന്‍സ് സ്വദേശി മേയ്‌ല അഗ്വയ്‌ല എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നാണ് അപൂര്‍വ്വമായ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് മുന്‍പോട്ടു പോവുകയാണ്. വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടെയാണ് ആ മനോഹരദൃശ്യങ്ങള്‍ മേയ്ലയുടെ കണ്ണില്‍പ്പെട്ടത്. ഉടന്‍തന്നെ അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി പങ്കുവെയ്ക്കുകയായിരുന്നു.

വഴിയരികില്‍ കണ്ട ഒരു ബാലന്‍ താഴ്ചയിലേക്ക് വീണ തന്റെ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് സഹായിക്കാനായി താറാവ് എത്തിയത്. ചെരിപ്പ് കൊത്തിയെടുക്കാനും മുകളിലേക്ക് കയറാനും ആദ്യം കുറച്ച് പ്രയാസപ്പെട്ടെങ്കിലും ഒടുവില്‍ തന്റെ കൊക്കിലുണ്ടായിരുന്ന ചെരിപ്പ് താറാവ് ബാലന് നല്‍കുന്നുണ്ട്. മൂന്നുതവണ കടിച്ചെടുത്ത ചെരിപ്പ് താഴെപോയിട്ടും മുകളിലേക്ക് കയറുന്നതിനിടെ തെന്നിവീണിട്ടും പിന്‍മാറാതെയാണ് ആ ദൗത്യം പൂര്‍ത്തീകരിച്ചത്.

Exit mobile version