ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റ് പാര്‍ലമെന്റില്‍ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മടിയില്‍ കുഞ്ഞിനെ ഇരുത്തി പാലു കൊടുത്ത് താലോലിക്കുന്ന സ്പീക്കറുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ന്യൂസിലാന്റ് പാര്‍ലമെന്റില്‍ എംപിമാരുടെ ചര്‍ച്ച പുരോഗമിക്കവെയാണ് കുഞ്ഞിനെ സ്പീക്കര്‍ എടുത്ത് താലോലിച്ചത്.
ചര്‍ച്ച മുടങ്ങാതിരിക്കാന്‍ എംപി ടാമറ്റി കോഫിയാണ് പിഞ്ചുകുഞ്ഞിനെയുമെടുത്ത് പാര്‍ലമെന്റിലെത്തിയത്. ടാമറ്റി സംസാരിച്ചപ്പോള്‍ കുഞ്ഞിനെ സ്പീക്കര്‍ എടുക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗിയായ ടാമറ്റി കോഫിക്കും പങ്കാളി ടിം സ്മിത്തിനും കഴിഞ്ഞ ജൂലായിലാണ് കുഞ്ഞ് പിറക്കുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞിന്റെ ജനനം. ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ട്വിറ്ററിലാണ്.
സ്പീക്കറുടെ ചേംബറില്‍ വച്ച് കുഞ്ഞിന് കുപ്പി പാല് കൊടുക്കുന്ന ചിത്രം നിമിഷ നേരംകൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി. കുടുംബത്തിലേക്ക് പുതിയ അംഗം വന്നിരിക്കുകയാണ്. ടമാറ്റി കഫേക്കും ടിമ്മിനും ആശംസകള്‍ എന്നാണ് സ്പീക്കര്‍ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തത്. ടുടനേകായ് എന്നാണ് ആ കുഞ്ഞോമനയുടെ പേര്. പ്രസവ ശുശ്രൂഷ അവധി കഴിഞ്ഞ് പാര്‍ലമെന്റില്‍ തിരിച്ചെത്തിയ ആദ്യ ദിവസമായിരുന്നു സംഭവം.
Normally the Speaker’s chair is only used by Presiding Officers but today a VIP took the chair with me. Congratulations @tamaticoffey and Tim on the newest member of your family. pic.twitter.com/47ViKHsKkA
— Trevor Mallard (@SpeakerTrevor) August 21, 2019
A photo of the Speaker of New Zealand's Parliament feeding a legislator's baby while carrying out his duties has been shared all over the world. pic.twitter.com/G8MvuuAOkb
— SBS News (@SBSNews) August 22, 2019
Discussion about this post