ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഭൂട്ടാനിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് നരേന്ദ്രമോഡി ഭൂട്ടാനിലേക്ക് പോകുന്നത്.
ഇരുരാജ്യങ്ങളും തമ്മില്‍ പത്ത് ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ രുചിരാ കാംബോജ് അറിയിച്ചു. പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന് രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് എന്നിവരുമായി മോഡി കൂടിക്കാഴ്ച നടത്തും. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം മോഡി ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം ഭൂട്ടാനായിരുന്നു.
Prime Minister Narendra Modi arrives at Paro International Airport, he is on a two-day state visit to Bhutan. pic.twitter.com/p30TmeAmMT
— ANI (@ANI) August 17, 2019
Discussion about this post