ഇസ്ലാമാബാദ്: പാകിസ്താനില്‍ നടത്തിയ സര്‍വ്വെയാണ് ഇന്ന് രാജ്യാന്തര തരത്തില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ന് നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത് എന്നു പറയുന്നത് തന്നെ ഇന്റര്‍നെറ്റാണ്. വലിയ പങ്കും ഓളവുമാണ് ഇതുവരെ സൃഷ്ടിച്ചു വന്നിട്ടുള്ളത്. പക്ഷേ ചില ഭാഗങ്ങളില്‍ ഈ സാങ്കേതിക വിദ്യകള്‍ എത്തിയിട്ടില്ല എന്നതിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണോ എന്ന ചോദ്യത്തിന് പാകിസ്താനിലെ പുതുതലമുറ നല്‍കിയ മറുപടിയാണ് ചൂടുപിടിക്കുന്നത്.
ഇന്റര്‍നെറ്റ് എന്ന് പറഞ്ഞപ്പാടെ അത് എന്താണെന്നാണ് തിരിച്ച് ചോദിച്ചത്. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്താനിലെ സാങ്കേതിക അറിവിനെക്കുറിച്ച് രാജ്യാന്തര മാധ്യമങ്ങളില്‍ വന്ന സര്‍വ്വെയിലാണ് അമ്പരപ്പിക്കുന്ന വിവരം. രണ്ടായിരം കുടുംബങ്ങളെ പങ്കെടുപ്പിച്ച് സാംപ്ലിംഗ് മെതഡോളജി അനുസരിച്ച് നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തലുകള്‍. പാകിസ്താനില്‍ 16 വയസ്സിനും 65 വയസ്സിനുമിടയിലുള്ള 69 ശതമാനം ആളുകള്‍ക്കും ഇന്റര്‍നെറ്റ് എന്താണെന്ന് പോലും അറിയില്ലെന്ന് ഈ സര്‍വ്വെയില്‍ വ്യക്തമായി. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയാണ് സര്‍വ്വെ നടത്തിയത്.
2017 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലായിരുന്നു സര്‍വ്വെ. പാകിസ്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 15.2 കോടി മൊബൈല്‍ വരിക്കാരുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് അറിവില്ലാത്തവര്‍ ധാരാളമുണ്ട്. ഏറ്റവും കൂടുതല്‍ ആളുകളുളളത് പാകിസ്താനിലാണെന്നും സര്‍വ്വെയില്‍ പറയുന്നു. വെറും 17 ശതമാനം പേരാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ചതായി പറഞ്ഞത്. 43 ശതമാനം സ്ത്രീകള്‍ രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. അതേ സമയം ഗ്രാമീണരില്‍ 13 ശതമാനം മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍.