മ്യാന്മര്; റോഹിങ്കന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മ്യാന്മര് സജ്ജമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഈ മാസം 15 മുതല്‍ തിരിച്ചെത്തിച്ചു തുടങ്ങും.
എന്നാല്‍ മ്യാന്മര്, ബംഗ്ലാദേശ് സര്‍ക്കാറുകളുടെ ഈ നീക്കത്തെ വിവിധ മനുഷ്യാവകാശ സംഘടനകളും റോഹിങ്ക്യന്‍ അഭയാര്‍ഥികളും ആശങ്കയോടെയാണ് കാണുന്നത്. സര്‍ക്കാറുകള്‍ തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഈ മാസം പകുതിയോടെ അഭയാര്‍ഥികളുടെ തിരിച്ചുപോക്ക് ആരംഭിക്കണം.
എന്നാല്‍ അഭയാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം തലവന്‍ ബംഗ്ലാദേശിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും അഭയാര്‍ഥികളുടെ ഈ ആശങ്കയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.
Discussion about this post