വാഷിങ്ടണ്‍: അമേരിക്കന്‍ പുരുഷ ബാസ്കറ്റ്ബോള്‍ താരം ഡിജെ കൂപ്പര്‍ ഉത്തേജക പരിശോധനയ്ക്കായി നല്‍കിയത് കാമുകിയുടെ മൂത്രം. ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടി. ഫലത്തില്‍ കൂപ്പറിന് ഗര്‍ഭമാണ് കണ്ടെത്തിയത്.
കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഫലത്തില്‍ നിന്ന് മനസിലായത്. ഇതോടെ കൂപ്പര്‍ കമ്പളിപ്പിക്കുകയാണ് ചെയ്തതെന്ന് ഏജന്‍സിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് സ്വന്തം മൂത്രത്തിനു പകരം കാമുകിയുടെ മൂത്രമാണ് പരിശോധനയ്ക്കയച്ചതെന്ന് വ്യക്തമായി. തന്റെ കാമുകി ഗര്‍ഭിണിയാണെന്ന് കൂപ്പറും അറിഞ്ഞിരുന്നില്ല.
സംഭവം കബളിപ്പിക്കുകയാണെന്ന് തെളിഞ്ഞതോടെ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ രണ്ട് വര്‍ഷത്തേയ്ക്ക് കൂപ്പറിനെ വിലക്കുകയും ചെയ്തു. ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ എസ് മൊണാക്കോയുടെ ബാസ്‌കറ്റ്ബോള്‍ ടീമിലെ അംഗമായിരുന്ന കൂപ്പര്‍ ബിസിഎം ഗ്രെവ്‌ലൈന്‍സ്, ആതന്‍സ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2020 ജൂണ്‍ വരെ താരത്തിന് ഇനി കളത്തിലിറങ്ങാനാവില്ല.
Discussion about this post