ആലപ്പുഴ: ആലപ്പുഴ മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. കെജി കവലയ്ക്ക് സമീപമുള്ള ട്രാവന്‍കൂര്‍ ബെയ്‌ലേഴ്‌സ് എന്ന കയര്‍ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം തീപിടുത്തത്തില്‍ ആളപായമില്ലെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് ഫാക്ടറില്‍ തീപിടുത്തം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്.
തീപിടുത്തത്തില്‍ ഫാക്ടറില്‍ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post