കോഴിക്കോട്: കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാരശ്ശേരി ആനയാത്ത് അമ്പല പരിസരത്തുവെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
കാരശ്ശേരി സ്വദേശി സ്വപ്നയെ ആസിഡ് ഒഴിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. യുവതി നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ആദ്യ ഭര്‍ത്താവാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.
Discussion about this post