കൊച്ചി: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ഇടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് നടി മാലാ പാര്‍വതി. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ലെന്നാണ് താരം പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു മാലാ പാര്‍വതി ദുഃഖം പങ്കുവെച്ചത്. ‘ചേച്ചി ബഷീറാ’ എന്ന് പറഞ്ഞ് ഇനി ആ വിളി എത്തില്ലെന്ന് താരം കുറിച്ചു. സമൂഹമാധ്യമങ്ങളും അനുശോചനം രേഖപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ബഷീര്‍ ഓടിച്ചിരുന്ന ടുവീലറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നു. അത് കൂടാതെ ശ്രീറാം മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നുണ്ട്. ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിന്റെ പേരിലാണ് കാര്‍. സമീപകാലത്ത് മൂന്ന് തവണയാണ് അമിത വേഗത്തിന് കാര്‍ പിടിക്കപ്പെട്ടത്.
മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും പ്രതികരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി കൈകൊള്ളാനിരിക്കെയാണ് അമിത വേഗത കാരണം ഒരു ജീവന് പൊലിഞ്ഞത്. സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post