തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗിന് സാധ്യത. കാലവര്‍ഷത്തില്‍ കാര്യമായ മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം 16-ാം തീയതി മുതല്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരും. ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം കെഎസ്ഇബി ചെയര്മാന് എന്‍എസ് പിള്ളയാണ് അറിയിച്ചത്.
ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. അതിനാലാണ് ആഗസ്റ്റ് 16 വരെയുള്ള സ്ഥിതി വിലയിരുത്താന്‍ തീരുമാനിച്ചതെന്നും മഴയുടെ ലഭ്യത അനുസരിച്ച് അടുത്ത തീരുമാനങ്ങള്‍ ബോര്‍ഡ് എടുക്കുമെന്നും കെഎസ്ഇബി ചെയര്മാന് വ്യക്തമാക്കി. മണ്‍സൂണ്‍ മാസങ്ങളില്‍ കാര്യമായി മഴ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ് ഉള്ളത്.
Discussion about this post