തൃശ്ശൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൃശ്ശൂരിലെ വെസ്റ്റ് ഫോര്‍ട്ട് സെന്ററില്‍ ഇപ്പോള്‍ തിരക്കേറിയിരിക്കുകയാണ്. മറ്റൊന്നുമല്ല പാനിപൂരിയിലെ വൈവിധ്യവും രുചിയുമാണ് ആളുകളെ ഇവിടേയ്ക്ക് വരാന്‍ പ്രേരിപ്പിക്കുന്നത്. യുവസംരഭകയായ സഹാന സലീം ആണ് പാനിപൂരിയിലെ വൈവിധ്യം കൊണ്ടുവന്നിരിക്കുന്നത്. ഗോള്‍ഗപ്പ എന്നാണ് ഷോപ്പിന്റെ പേര്.
പേരിലും ഉണ്ട്, അല്‍പ്പം വ്യത്യസ്തത. നോര്‍ത്ത് ഇന്ത്യയില്‍ കാണുന്ന പാനി പൂരി തന്നെയാണ് ഗോള്‍ഗപ്പ. പാനിപൂരിയിലെ തന്നെ വ്യത്യസ്തതയാണ് ഗോള്‍ഗപ്പയില്‍ തയ്യാറാക്കുന്നത്. നാലു പേര് ചേര്‍ന്നാണ് ഗോള്‍ഗപ്പയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വനിതകള്‍ക്കും പ്രചോദനം ആവുകയാണ് ഈ യുവസംരംഭക.
ഗോള്ഗപ്പയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം, വീഡിയോ;
Discussion about this post