ന്യൂഡല്‍ഹി; മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്ലിനെതിരെ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സുപ്രീംകോടതിയെ സമീപിച്ചു. പാര്‍ലമെന്റ് പാസാക്കിയ ബില്ല് ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് സമസ്ത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നിരുന്നു.
2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം പ്രാബല്യത്തിലായത്.
മൂന്നുതലാഖും ഒന്നിച്ചു ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് മൂന്നു വര്‍ഷം വരെ തടവുലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറുന്നതാണ് നിയമം.
Discussion about this post