തിരുവനന്തപുരം: ബസിന്റെ ഡോര്‍ തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. വെള്ളല്ലൂര്‍ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകള്‍ ഗായത്രിയാണ് മരിച്ചത്.
രാവിലെ പത്തുമണിയോടെ നഗരൂരിലെ കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
വിദ്യാര്‍ത്ഥിനി ബസിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെ വാതിലടക്കാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. രാവിലെ നെടുമ്പറമ്പില്വെച്ചായിരുന്നു അപകടം.
പരിക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഗായത്രി.