കൊച്ചി: മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ഫോണ്‍ പൊട്ടിത്തെറിച്ചു. പറവൂര്‍, ആലങ്ങാട് സ്വദേശി നിസാറിന്റെ വീട്ടിലായിരുന്നു സംഭവം. കട്ടിലില്‍ വെറുതെ വച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് കുട്ടി കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും അപായമൊന്നും സംഭവിച്ചില്ല.
ഇന്നലെ പുലര്‍ച്ചെയാണ് ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ടായി പിളര്‍ന്നത്. നിസാറും ഭാര്യയും ഉറക്കമുണര്‍ന്ന് പുറത്തേക്കിറങ്ങിയ സമയത്താണ് മുറിയില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടത്. ഉടന്‍ തന്നെ ഓടിയെത്തി നോക്കിയപ്പോഴേക്കും കട്ടിലിന്റെ പലക കരിഞ്ഞിരുന്നു.
കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിന് അപായമൊന്നും സംഭവിച്ചില്ല. ആറുമാസം മുന്‍പ് പറവൂരിലെ കടയില്‍നിന്ന് വാങ്ങിയ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. രാത്രി പൂര്‍ണമായും ചാര്‍ജ് ചെയ്ത് വെച്ചിരുന്നതാണെന്നും ഫോണിന് ഇതുവരെ യാതൊരു കേടുപാടും ഉണ്ടായിരുന്നില്ലെന്നും നിസാര്‍ പറഞ്ഞു.
Discussion about this post