ശബരിമല കേസ്: ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകില്ലെന്ന് ആര്യാമസുന്ദരം; പ്രമുഖ സംഘടനയുടെ സ്വാധീനം മൂലമെന്ന് എ പത്മകുമാര്‍

പത്തനംതിട്ട: ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകില്ലെന്ന് അഭിഭാഷകന്‍ ആര്യാമസുന്ദരം. കേസില്‍ എന്‍എസ്എസിനു വേണ്ടി മുന്‍പു ഹാജരായിട്ടുള്ളതിനാലാണ് പിന്മാറ്റമെന്നാണ് സൂചന.

എന്നാല്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകന്‍ ആര്യാമ സുന്ദരം പിന്‍മാറിയതിനു പിന്നില്‍ പ്രമുഖ സംഘടനയെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ആരോപിച്ചു.

ആര് തടഞ്ഞാലും ബോര്‍ഡിനു വേണ്ടി വാദിക്കാന്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനുണ്ടാകും. പുനഃപരിശോധന ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പത്മകുമാര്‍ പറഞ്ഞു.

ഇതിനിടെ ശേഖര്‍ നാഫ്‌തെ ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു.

Exit mobile version