ഹരിപ്പാട്: ഹരിപ്പാട് കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നെടുത്തു. പള്ളിപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ കാണിക്കവഞ്ചിയാണ് മോഷ്ടാവ് കുത്തിത്തുറന്നത്. കുരിശടിയുടെ ജനാലകള്‍ ഇളക്കി മാറ്റിയ നിലയിലാണ്.
പ്രഭാത സവാരിക്കിറങ്ങിയവരാണ് കാണിക്കവഞ്ചി കുത്തി തുറന്നതായി കണ്ടത്. ഇവര്‍ ഉടന്‍ പള്ളിക്കാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കാണിക്കവഞ്ചി തുറന്ന് പണമെടുത്തിട്ട് രണ്ടു മാസത്തിലേറെയായി. അതുകൊണ്ട് ഇതില്‍ നല്ലൊരു തുക ഉണ്ടാവുമെന്നാണ് പള്ളി ഭാരവാഹികള്‍ പറയുന്നത്.
സംരംഭക
Discussion about this post