പേരാമ്പ്ര: പേരാമ്പ്ര പ്രസിഡന്‍സി കോളേജ് റോഡിലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ച് തകര്‍ത്തു.
നിര്‍മ്മാണം പൂര്‍ത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടക്കാനിരുന്ന കെട്ടിടത്തിന് നേരെയാണ് അക്രമണം നടന്നത്. ടൈലുകള്‍ ഇളക്കിമാറ്റി, ഓഫീസിനുള്ളില്‍ തീയിടാനും ശ്രമം നടന്നിട്ടുണ്ട്. ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവന്‍ ജനല്‍ ചില്ലുകളും ഗ്ലാസ് വാതിലും പൂര്‍ണമായി തകര്‍ത്ത നിലയിലാണ്. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചിട്ടുണ്ട്.
സംഭവം രാത്രിയാണ് നടന്നതെന്ന് സംശയിക്കുന്നത്. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയില്‍ ഹര്‍ത്താലിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു.
Discussion about this post