തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ 31 വരെ മോട്ടോര്‍വാഹനവകുപ്പും പോലീസും കര്‍ശന വാഹന പരിശോധന നടത്തും. റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായാണ് വാഹന പരിശോധന. നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.
അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. അഞ്ചുമുതല്‍ ഏഴുവരെ സീറ്റുബെല്‍റ്റ്, ഹെല്‍മറ്റ്, എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗം, 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ പരിശോധിക്കും.
20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്-സിഗ്‌നല്‍ ലംഘനം, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറില്ലാത്തതും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ്ങ് ഫിലിം, കോണ്‍ട്രാക്ട് ക്യാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണ് പരിശോധന. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
Discussion about this post