കൊല്ലം: അപകടകരമാം വിധം ഹിറ്റാച്ചി ഓടിച്ച് നാട്ടുകാരെ ഭയപ്പെടുത്തിയ ഡ്രൈവരെ മര്യാദപഠിപ്പിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കടയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മലയോര ഹൈവേയില്‍ ജോലി നോക്കുന്ന ഹിറ്റാച്ചി ഡ്രൈവറാണ് നാട്ടുകാരെ ഭയപ്പെടുത്തി വണ്ടി ഓടിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍ ഇടപെട്ടാണ് ഡ്രൈവര്‍ക്ക് നേരെ തിരിഞ്ഞ നാട്ടുകാരെ തടഞ്ഞത്. വിഷയം പോലീസിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരികയും ചെയ്തു.
വണ്ടി നിര്‍ത്തി ഗണേഷ് കുമാര്‍ നടന്നുവരുന്ന സമയത്താണ് ഹിറ്റാച്ചി ഡ്രൈവര്‍ 360 ഡിഗ്രിയില്‍ വണ്ടി തിരിച്ചത്. താനും അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഈ കാഴ്ച കണ്ടുകൊണ്ട് എംഎല്‍എ എന്ന നിലയില്‍ ഇവിടെ നിന്നും പോകാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
താനുള്‍പ്പെടെ മൂന്നോളം പേര്‍ ഹിറ്റാച്ചിക്കടിയില്‍പ്പെട്ട് മരിക്കേണ്ടതായിരുന്നുവെന്ന് ഗണേഷ് കുമാര്‍ പറയുന്നു. ഡ്രൈവര്‍ അപകടകരമായ രീതിയില്‍ 360 ഡിഗ്രി വണ്ടി കറക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇത്രയും സ്പീഡില്‍ ഹിറ്റാച്ചി കറങ്ങുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Discussion about this post