കാസര്‍കോട്: ചിത്താരിക്കടപ്പുറത്ത് വാട്ടര്‍സ്‌പോര്‍ട്ട് പ്രതിഭാസം രൂപപ്പെട്ടു. ആദ്യം കടലില്‍ രൂപപ്പെട്ട പ്രതിഭാസം കരയ്ക്ക് കയറിയെങ്കിലും പിന്നീട് അപ്രത്യക്ഷമായി.
ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാടിന് സമീപം ചിത്താരിക്കടപ്പുറത്ത് വാട്ടര്‍സ്‌പോര്‍ട്ട് പ്രതിഭാസം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കടലില്‍ അന്തരീക്ഷ മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് സാധാരണയായി ഈ പ്രതിഭാസം ദൃശ്യമാകാറുണ്ടെങ്കിലും ചിത്താരി പ്രദേശത്ത് ഇത് ആദ്യമായാണ് കാണുന്നത്.
ഇടിമിന്നല്‍ സാധ്യതയുള്ള സമയങ്ങളില്‍ രണ്ട് മേഘങ്ങള്‍ തമ്മിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനം മൂലവും ഇത്തരം പ്രതിഭാസങ്ങളുണ്ടാകാം. പതിവായി കായലിലും കടലിലും കാണുന്ന ഇത്തരം പ്രതിഭാസങ്ങള്‍ക്ക് ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ചിരപരിചിതമാണ് വാട്ടര്‍സ്പൗട്ട് പ്രതിഭാസം.