‘മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യം’; സഭാതര്‍ക്ക വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ഒരിക്കല്‍ തീര്‍പ്പായ കേസില്‍ വീണ്ടും വീണ്ടും ഹര്‍ജികള്‍ വരുന്നതും ആയി ബന്ധപ്പെട്ട വിഷയം ഉന്നയിക്കപ്പെട്ടപ്പോഴാണ് സര്‍ക്കാരിന് എതിരായ പരാമര്‍ശം

ന്യൂഡല്‍ഹി; സഭാതര്‍ക്ക കേസില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര.
കേരളത്തിലെ സഭാതര്‍ക്ക കേസില്‍ സര്‍ക്കാരാണ് കുഴപ്പക്കാര്‍ എന്ന് അരുണ്‍ മിശ്ര പറഞ്ഞു. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യം എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

ഒരിക്കല്‍ തീര്‍പ്പായ കേസില്‍ വീണ്ടും വീണ്ടും ഹര്‍ജികള്‍ വരുന്നതും ആയി ബന്ധപ്പെട്ട വിഷയം ഉന്നയിക്കപ്പെട്ടപ്പോഴാണ്, തീര്‍പ്പാക്കിയ സഭാ തര്‍ക്കക്കേസില്‍ വീണ്ടും ഹര്‍ജികള്‍ വരുന്നതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചത്. പണം ഉള്ളവര്‍ വീണ്ടും വീണ്ടും കേസ്സുകള്‍ നടത്തി കൊണ്ട് ഇരിക്കുമെന്നും മിശ്ര പറഞ്ഞു.

അതിനിടെ മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മന്ത്രിസഭ ഉപസമിതിയാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. ഇന്നത്തേക്കാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്.

ഇരു സഭകളുടെയും പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കിയിരുന്നു.

Exit mobile version