തിരുവനന്തപുരം: മന്ത്രി കെടി ജലീലുമായി ബന്ധപ്പെട്ട ബന്ധു നിയമന വിവാദത്തില്‍ സര്‍ക്കാര്‍ ആവശ്യത്തിനുള്ള വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം അത് പുറത്തു കൊണ്ട് വരട്ടെ എന്നും അപ്പോള്‍ ആരോപണങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വ്യക്തമാക്കി.
അതോടൊപ്പം ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടയിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചു എന്ന വത്സന് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്നും ഭരണഘടനയെ അനുസരിക്കാന്‍ എല്ലാവര്ക്കും ഉത്തരവാദിത്തം ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബന്ധു നിയമന വിവാദത്തില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് എംഡിക്ക് ഇ-മെയില്‍ മുഖേന രാജിക്കത്ത് നല്കി. എസ്ഐബിയിലേക്ക് തിരിച്ചയക്കണമെന്ന് രാജിക്കത്തില്‍ അദീബ് ആവശ്യപ്പെട്ടു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് പറഞ്ഞു. ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനാണ് അദീബ്. അദീബിന്റെ രാജിക്കത്ത് നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
Discussion about this post