തൃശ്ശൂർ: എസ്ഡിപിഐയ്ക്കെതിരെ വിമർശനമുയർത്താൻ മടിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ നാനാഭാഗത്തു നിന്നും കുറ്റപ്പെടുത്തലുകൾ ഉയരുന്നതിനിടെ ഏറെ വൈകി പ്രതികരിച്ച് സംസ്ഥാന നേതൃത്വം. ചാവക്കാട് പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദി എസ്ഡിപിഐ തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. വ്യക്തമായ വിവരമില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും മുല്ലപ്പള്ളി വൈകിയ പ്രതികരണത്തെ ന്യായീകരിച്ചു. നേരത്തെ, നേതാക്കൾ എസ്ഡിപിഐക്കെതിരെ നിലപാടെടുക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു.
കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട നൗഷാദ്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു നൗഷാദിനും സുഹൃത്തുക്കൾക്കും വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ഏഴു ബൈക്കുകളിലായി എത്തിയ പതിനാലു പേരാണ് അക്രമം നടത്തിയത്. നൗഷാദും കൂട്ടുകാരും പുന്നയിൽ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച മൂന്നു പേർക്കും വെട്ടേറ്റു. ഇവർ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടനില തരണം ചെയ്തെന്നാണ് വിവരം.
ഗുരുതരമായി പരുക്കേറ്റ നൗഷാദ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഒമ്പതോടെയാണ് ആസൂത്രിതമായ ഗൂഢാലോചനയാണ് കൊലയ്ക്കു പിന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
Discussion about this post