തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മന്ത്രിസഭ ഉപസമിതിയാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്.
നാളത്തേക്കാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കളക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഇരു സഭകളുടെയും പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.
Discussion about this post