പൊന്നാനി:പെരുമ്പടപ്പ് സ്റ്റേഷന് പരിധിയിലെ കൊഴപ്പുള്ളിയില്‍ അറുപതില്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തു ദീര്‍ഘകാലമായി നിലനിന്നിരുന്ന വഴിത്തര്‍ക്കം പോലിസിന്റെ ജനകീയ ഇടപെടലിലൂടെ രമ്യമായി പരിഹരിച്ചു. വഴിത്തര്‍ക്കം പരിഹരിച്ച പോലീസിനോടുള്ള നന്ദി സൂചകമായി ജനങ്ങള്‍ ആ വഴിക്ക് ‘ പോലീസ് റോഡ് ‘ എന്ന് നാമകരണം ചെയ്ത് ശിലാഫലകം സ്ഥാപിച്ചു. കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് അറിയിച്ചിരിക്കുന്നത്.
പോലീസ് റോഡിന് പിന്നിലെ കഥ ഇങ്ങനെ…
കൊഴപ്പുള്ളിയിലെ പരിശുദ്ധ പുത്തന്‍പള്ളി ദര്‍ഗ്ഗക്കു സമീപമുള്ള പ്രദേശത്തെ വഴിത്തര്ക്കംമൂലം വാഹനഗതാഗത സൗകര്യം പോലുമില്ലാതെ ജനങ്ങള്‍ വളരെക്കാലമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. സാമൂഹിക രാഷ്ട്രീയ മതമേലദ്ധ്യക്ഷന്മാര് ഉള്‍പ്പെടെ പലരും ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ധാരാളം പരാതികള്‍ ഇത് സംബന്ധിച്ച് സ്റ്റേഷനില്‍ ലഭിച്ചിരുന്നു
തര്‍ക്കങ്ങള്‍ കലാപത്തിലേക്ക് പോകുമെന്ന സ്ഥിതിയിലെത്തിയതോടെ പെരുമ്പടപ്പ് സ്റ്റേഷനില്‍ അന്ന് എസ്ഐ ആയിരുന്ന വിനോദ് വലിയാട്ടൂര്‍ നടത്തിയ തന്ത്രപരമായ നീക്കമാണ് ജങ്ങള്‍ക്കു ആശ്വാസമായത്. എസ്ഐ യുടെ നേതൃത്വത്തില്‍ ജനമൈത്രി പോലീസ് നിരന്തരമായി വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ തര്‍ക്കം പോലീസ് പരിഹരിച്ചാല്‍ മതിയെന്ന് ജനങ്ങള്‍ തീരുമാനിച്ചു. രാത്രിയും പകലുമായി നാലഞ്ച് മാസങ്ങളായി പോലീസിന്റെ ക്ഷമാപൂര്‍വമായ ഇടപെടല്‍ ഒടുവില്‍ ഫലം കണ്ടു.
പാതയുടെ നിര്‍മ്മാണം ജനങ്ങള്‍ പണം സ്വരൂപിച്ചു യാഥാര്‍ഥ്യമാക്കി. ഇതിനിടെ എസ്ഐക്ക് പെരുമ്പടപ്പ് സ്റ്റേഷ്നില് നിന്നും കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. റോഡിന്റെ ഉദ്ഘാടനത്തിന് നാട്ടുകാര്‍ മറ്റാരെയും ക്ഷണിച്ചില്ല. അവരുടെ ആഗ്രഹം സഫലമാക്കിയ എസ്ഐ വിനോദ് വലിയാട്ടൂരിനെ കൊണ്ടു തന്നെ റോഡ് ഉദ്ഘാടനം ചെയ്യാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘വര്‍ഷങ്ങള്‍ നീണ്ടവഴിതര്ക്കം പോലീസ് പരിഹരിച്ചു:
വഴിക്കു നാട്ടുകാര്‍ പോലീസ് റോഡ് എന്ന് പേരുനല്കി.
പൊന്നാനി പെരുമ്പടപ്പ് സ്റ്റേഷന് പരിധിയിലെ കൊഴപ്പുള്ളിയില്‍ അറുപതില്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തു ദീര്‍ഘകാലമായി നിലനിന്നിരുന്ന വഴിത്തര്‍ക്കം പോലിസിന്റെ ജനകീയ ഇടപെടലിലൂടെ രമ്യമായി പരിഹരിക്കുകയുണ്ടായി. വഴിത്തര്‍ക്കം പരിഹരിച്ച പോലീസിനോടുള്ള നന്ദി സൂചകമായി ജനങ്ങള്‍ ആ വഴിക്ക് പോലീസ് റോഡ് എന്ന് നാമകരണം ചെയ്ത് ശിലാഫലകം സ്ഥാപിച്ചു.
ചിരപുരാതനമായ പെരുമ്പടപ്പ് സ്വരൂപം രാജവംശം നിലനിന്നിരുന്ന കൊഴപ്പുള്ളിയിലെ പരിശുദ്ധ പുത്തന്‍പള്ളി ദര്‍ഗ്ഗക്കു സമീപമുള്ള പ്രദേശത്തെ വഴിത്തര്ക്കംമൂലം വാഹനഗതാഗത സൗകര്യം പോലുമില്ലാതെ ജനങ്ങള്‍ വളരെക്കാലമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. സാമൂഹിക രാഷ്ട്രീയ മതമേലദ്ധ്യക്ഷന്മാര് ഉള്‍പ്പെടെ പലരും ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.
ധാരാളം പരാതികള്‍ ഇത് സംബന്ധിച്ച് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. തര്‍ക്കങ്ങള്‍ കലാപത്തിലേക്ക് പോകുമെന്ന സ്ഥിതിയിലെത്തിയതോടെ പെരുമ്പടപ്പ് സ്റ്റേഷനില്‍ അന്ന് എസ്ഐ. ആയിരുന്ന വിനോദ് വലിയാട്ടൂര്‍ നടത്തിയ തന്ത്രപരമായ നീക്കമാണ് ജങ്ങള്‍ക്കു ആശ്വാസമായത്. എസ്ഐ യുടെ നേതൃത്വത്തില്‍ ജനമൈത്രി പോലീസ് നിരന്തരമായി വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു.
കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ തര്‍ക്കം പോലീസ് പരിഹരിച്ചാല്‍ മതിയെന്ന് ജനങ്ങള്‍ തീരുമാനിച്ചു രാത്രിയും പകലുമായി നാലഞ്ച് മാസങ്ങളായി പോലീസിന്റെ ക്ഷമാപൂര്‍വമായ ഇടപെടല്‍ ഒടുവില്‍ ഫലം കണ്ടു. നാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന ഈ പാതയുടെ നിര്‍മാണം ജനങ്ങള്‍ പണം സ്വരൂപിച്ചു യാഥാര്‍ഥ്യമാക്കി. ഇതിനിടെ . എസ്ഐക്ക് പെരുമ്പടപ്പ് സ്റ്റേഷ്നില് നിന്നും കൊണ്ടോട്ടി പോലീസ് സ്റ്റേഷ്നിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.
റോഡിന്റെ ഉത്ഘാടനത്തിന് നാട്ടുകാര്‍ മറ്റാരെയും ക്ഷണിച്ചില്ല. അവരുടെ ആഗ്രഹം സഫലമാക്കിയ എസ്ഐ വിനോദ് വലിയാട്ടൂരിനെകൊണ്ടു തന്നെ റോഡ് ഉത്ഘാടനം ചെയ്യാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ഒരുജനതയുടെ വികാരങ്ങള്‍ക്കൊപ്പം നിന്ന ജനമൈത്രി പോലീസിന്റെ അടയാളമാണ് കൊഴപ്പുള്ളിയിലെ ‘പോലീസ് റോഡ്.’
Discussion about this post