കോഴിക്കോട്: കൊച്ചിയില്‍ സിപിഐ എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍
പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ള. സംഭവത്തില്‍
പിണറായിയുടെയും കാനത്തിന്റെയും പ്രതികരണം മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണെന്ന് ശ്രീധരന് പിള്ള പറഞ്ഞു. ക്രമസമാധാന നില ഏറ്റവും തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.
ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും പിഎസ് ശ്രീധരന് പിള്ള പറഞ്ഞു. ഇത് കേരളത്തിനാകെ അപമാനകരമാണെന്നും കേരള സര്‍ക്കാര്‍ വിധി അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ശ്രീധരന് പിള്ള പറഞ്ഞു. പറ്റിയ തെറ്റ് സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കേസ് നടത്തി ജനങ്ങളുടെ നികുതിപ്പണം പാഴാക്കരുതെന്നും ശ്രീധരന് പിള്ള വിമര്‍ശിച്ചു.
Discussion about this post