തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്കായുള്ള പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്. കീഴടങ്ങുന്നവര്‍ക്ക് അഞ്ച് ലക്ഷവും 10000 രൂപ സ്റ്റൈപന്ഡുമാണ് പ്രഖ്യാപിച്ചത്. കീഴടങ്ങുന്നവരുടെ സംഘടനയിലെ പദവി, കുറ്റകൃത്യങ്ങളുടെ വ്യാപ്തി എന്നിവ പരിഗണിച്ച് മൂന്ന് വിഭാഗമായി തിരിച്ചാണ് പുനരധിവാസ പാക്കേജ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഈ പദ്ധതിയെ ട്രോളി ട്രോളന്മാര് രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്. പത്തും പതിനാറും വര്‍ഷം സ്കൂളില്‍ പഠിച്ചത് വെറുതെ ആയി എന്നൊക്കെയാണ് ട്രോളില്‍ നിറഞ്ഞിരിക്കുന്നത്. രസകരമായ ട്രോളുകള്‍ ഇതാ…..
Discussion about this post