കോഴിക്കോട്; കോഴിക്കോട് പെര്‍മിറ്റ് ലംഘിച്ച് അമിതലാഭത്തിനായി സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. രാവിലെയും വൈകുന്നേരവും ഉള്ള ട്രിപ്പില്‍ വിദ്യാര്‍ത്ഥികളെ മാത്രമേ ഇത്തരം ബസുകളില്‍ കയറ്റാറുള്ളു.
കോഴിക്കോട് സിറ്റി, പെരുമണ്ണ റൂട്ടിലോടേണ്ട ബസുകളാണ് ഇത്തരത്തില്‍ നിയമത്തെ നോക്കുകുത്തിയാക്കി കുട്ടികളെക്കയറ്റിപ്പായുന്നത്. കഴിഞ്ഞ ദിവസം മഴയത്ത് കൈക്കുഞ്ഞുമായി ബസില്‍ കയറാന്‍ ശ്രമിച്ച വീട്ടമ്മയെ യാതൊരു ദയയുമില്ലാതെ ബസുകാര്‍ ഇറക്കിവിട്ടു. ലാഭം മാത്രം ലക്ഷ്യം വെച്ചാണ് ഇത്തരം ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നത്.
സ്‌കൂള്‍ ബസിന് സമാനമായാണ് ഈ ബസുകളുടെ ഇപ്പോഴത്തെ സര്‍വ്വീസ്. സാധാരണ യാത്രക്കാരെ കയറ്റാറില്ല. മാത്രമല്ല സ്‌റ്റോപ്പുകളില്‍ നിര്‍ത്താതെ വിദ്യര്‍ത്ഥികള്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ മാത്രം നിര്‍ത്തികൊടുക്കും. ഇത്തരം ബസുകള്‍ കൃത്യമായ റൂട്ട് പെര്‍മിറ്റുള്ള ബസാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.