കൊച്ചി: കനത്ത മഴയിലും കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യ ബന്ധനത്തിന് പകാതിരുന്ന വള്ളങ്ങള്‍ ഒരാഴ്ചയ്ക്കു ശേഷം ലഭിച്ചത് വലനിറയെ കൊഴുവ. വൈപ്പിന്‍ ഗോശ്രീ പുരം ഫിഷിങ് ഹാര്‍ബറില്‍ നിന്നു മത്സ്യബന്ധനത്തിന് പോയ ചെറുവള്ളക്കാര്‍ക്കാണ് വലനിറയെ കൊഴുവ ലഭിച്ചത്. ചില വള്ളങ്ങള്‍ക്കു കുറഞ്ഞ തോതില്‍ പൂവാലന്‍ ചെമ്മീന്‍, ചാള, അയല എന്നിവയും ലഭിച്ചു. അതേസമയം വലിയ വള്ളങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ലഭിച്ചില്ല.
അടുത്ത് തന്നെ ട്രോളിങ് നിരോധനം കഴിയും. ഇതോടെ തീരത്ത് നിന്നും മത്സ്യങ്ങള്‍ അകന്നുപോകുമെന്നതിനാല്‍ ചാകരക്കോളിന്റെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇക്കുറി ട്രോളിങും നാണ്ടു നിന്ന മഴയും കാലാവസ്ഥ മുന്നറിയിപ്പുകളും മത്സ്യബന്ധനത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.