കൊച്ചി: വൈറ്റില പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വികെ ഷൈലാ മോളെയാണ് സസ്പെന്‍ഡ് ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലം നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്നായിരുന്നു ഇവര്‍ നല്കിയ രണ്ടാം ഘട്ട പരിശോധന റിപ്പോര്‍ട്ട്.
എന്നാല്‍ സ്വതന്ത്ര ഏജന്‍സിയുടെ മൂന്നാം ഘട്ട പരിശോധനയില്‍ നിര്‍മ്മാണത്തില്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഓഫ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയത് ക്രമ വിരുദ്ധമാണെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
Discussion about this post