കൊച്ചി; ഡിഐജി ഓഫീസ് മാര്‍ച്ചില്‍ സിപിഐ നേതാക്കള്‍ക്ക് എതിരെ കേസ്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
മാര്‍ച്ചിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. കല്ലും കട്ടയും കുറുവടിയുമായിട്ടാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു. സംസ്ഥാന കമ്മറ്റി അംഗം ഉള്‍പ്പെടെ 10 പേരെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. 800 പേരെ തിരിച്ചറിയാനായിട്ടുണ്ടെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
അതെസമയം ലാത്തിച്ചാര്‍ജില്‍ ഗൂഡാലോചനയുണ്ടെന്ന് പി രാജു ആരോപിച്ചു. ഞാറയ്ക്കള് സിഐക്ക് എതിരെ നടപടിയുണ്ടാകുമെന്നും കേസ് അട്ടിമറിക്കാന്‍ പോലീസ് തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നും പി രാജു ആരോപിച്ചു. പോലീസ് മനഃപൂര്‍വ്വം ഉണ്ടാക്കിയ തെളിവുകളാണ് ഇന്നലെ പുറത്തുവിട്ടതെന്നും, പോലീസ് നടപടി ശരിയല്ലെന്നും പി രാജു പറഞ്ഞു.
Discussion about this post