മലപ്പുറം: സിപിഐയുമായി ഭാവിയില്‍ കൂട്ടുകെട്ടുണ്ടാക്കാമെന്ന പ്രതീക്ഷ പങ്കുവെച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയായി സിപിഐഎം മാറിയെന്നും മുല്ലപ്പള്ളി മലപ്പുറം ഡിസിസി സംഘടിപ്പിച്ച ജില്ലാ നേതൃക്യാംപ് ഉദ്ഘാടനം ചെയ്യവെ മുല്ലപ്പള്ളി വിമര്‍ശിച്ചു.
ഇരുതല മൂര്‍ച്ചയുള്ള വാളാണ് സോഷ്യല്‍ മീഡിയയെന്നും ചിന്തിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കൈ മുറിയുമെന്നും മുല്ലപ്പള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപദേശിച്ചു. പരസ്പരം പരദൂഷണം പറയുന്നവര്‍ക്കല്ല, പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും ഇനി പാര്‍ട്ടിയില്‍ സ്ഥാനമെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘
കോണ്‍ഗ്രസിന്റെ പോഷക സംഘടനകള്‍ ഉപരിപ്ലവമായി പ്രവര്‍ത്തിക്കുന്നവരായി മാറരുത്. ദേശീയ തലത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ ഭയമില്ല. ഈ പരാജയം തല്‍ക്കാലത്തേക്ക് മാത്രമാണ്. ഒന്നായി നിന്നാല്‍ ശക്തമായി തിരിച്ചു വരാനാകും. സോഷ്യല്‍ മീഡിയയുടെ സാധ്യത നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്. വേറെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ അവരുടെ നേതാവിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കന്മാരെ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാന്‍ നിന്നാല്‍ ഈ പാര്‍ട്ടി എവിടെയെത്തും’-എന്നും അദ്ദേഹം ചോദ്യം ചെയ്തു. നേതാക്കന്‍മാരെ വിമര്‍ശിക്കാന്‍ ഇന്റേര്‍ണല്‍ സംവിധാനം ഉപയോഗിക്കണമെന്നും മുല്ലപ്പള്ളി ഉപദേശിച്ചു.