വയനാട്: മുത്തങ്ങ ആനപ്പന്തിയില്‍ 25 വയസ്സുള്ള ആന ചരിഞ്ഞു. ശിവ എന്ന കൊമ്പനാണ് ചരിഞ്ഞത്. ആറളത്തു നിന്നുമെത്തിച്ച ശിവക്ക് ഒന്നര മാസം മുമ്പ് കാലിന് രോഗംബാധിച്ച് ചികിത്സയിലായിരുന്നു.
ഒന്നര മാസം മുമ്പ് കൊമ്പന്റെ ഇടതുകാലിന് നീര് വന്നിരുന്നു. രോഗത്തെ തുടര്‍ന്ന് ആന ചികിത്സയിലായിരുന്നു. എന്നാല്‍ ചികിത്സ നല്‍കിയെങ്കിലും നീര് കാല് മൊത്തം വ്യാപിക്കുകയായിരുന്നു. പിന്നീട് കാലിലേക്കുള്ള രക്തയോട്ടം നിലച്ച് പഴുപ്പ് ബാധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ കൂട്ടില്‍ വീണ ആന ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ചരിയുകയായിരുന്നു.
Discussion about this post