കൊച്ചി: മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന സ്വകാര്യ ആശുപത്രിയുടെ റിപ്പോര്‍ട്ട് തള്ളി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. സര്‍ക്കാര്‍ ആശുപത്രിയില്‍ എടുത്ത എക്സ്റേയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പി രാജു പറഞ്ഞു.
ഈ റിപ്പോര്‍ട്ട് അതിക്രമത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞില്ലെന്ന സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് രാജുവിന്റെ പ്രതികരണം.
എംഎല്‍എയുടെ കൈയുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും, ലാത്തിച്ചാര്‍ജില്‍ എംഎല്‍എയ്ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് തഹസീല്‍ദാര്‍ കളക്ടര്‍ക്കു കൈമാറി.
Discussion about this post