തിരുവനന്തപുരം: മഹാപ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വ്യോമസേന ഇപ്പോള്‍ പണം ചോദിച്ചതാണ് ചര്‍ച്ചയാകുന്നത്. ഒന്നും രണ്ടും രൂപയല്ല 113 കോടി രൂപയാണ് വ്യോമസേന സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.
തുക അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ഇത്രയും വലിയ തുക കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നുണ്ട്. 2017 ല്‍ ഓഖിയും 2018 ല്‍ പ്രളയവും കേരളത്തിന് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും കത്തില്‍ പറയുന്നുണ്ട്.
ഇതിനു പിന്നാലെ മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂര്‍ എംപി. മുഖ്യമന്ത്രിയുടെ കത്ത് ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ ചെറിയ സഹായം ചെയ്തു, വിദേശസഹായം കൈപ്പറ്റുന്നത് തടഞ്ഞു. എന്നിട്ടും ഈ തുക തിരികെ ആവശ്യപ്പെട്ടത് ശരിയായില്ലെന്നാണ് തരൂരിന്റെ ട്വീറ്റ്.
My sympathies are entirely w/ Kerala CM @vijayanpinarayi on this request. To hit a disaster-affected state w/a bill for ₹113 crores, when you have given them very little relief assistance&denied them foreign assistance offered by donors, is grossly insensitive. Scrap it! pic.twitter.com/KDwROnBKP8
— Shashi Tharoor (@ShashiTharoor) July 26, 2019
Discussion about this post