നവാഗതരെ സ്വാഗതം ചെയ്തത് ജിഷ്ണു പ്രണോയിയുടെ ചിത്രമടങ്ങിയ വെൽകം കാർഡും മധുരവും നൽകി; 5 വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് നെഹ്‌റു കോളേജ്

പാലക്കാട്: കോളേജിലേക്ക് നവാഗതരെ സ്വാഗതം ചെയ്യാൻ തയ്യാറാക്കിയ കാർഡിൽ ജിഷ്ണു പ്രണോയിയുടെ ചിത്രം പതിപ്പിച്ചെന്ന കാരണം പറഞ്ഞ് വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയെടുത്ത് പാമ്പാടി നെഹ്‌റു കോളേജ്. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ജിഷ്ണു പ്രണോയിയുടെ ചിത്രമടങ്ങിയ വെൽകം കാർഡും മധുരവും വിതരണം ചെയ്ത അഞ്ച് വിദ്യാർത്ഥികൾക്കെതിരെയാണ് കോളേജ് നടപടിയെടുത്തത്.

എസ്എഫ്‌ഐ പ്രവർത്തകരായ അരുൺ നാരായണൻ, കിരൺ നാരായണൻ, ഗോവർധൻ, ശ്രീരാജ് കെ, പ്രണവ് കൃഷ്ണൻ എന്നീ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്താണ് നെഹ്‌റു കോളേജിന്റെ ക്രൂരത.

പഠിപ്പിച്ചുകൊണ്ടിരിക്കെ ക്ലാസിൽ അതിക്രമിച്ചു കയറി അധ്യാപകരോട് കയർത്തു എന്നാണ് സസ്പെൻഷന്റെ കാരണമായി ഉത്തരവിൽ പറയുന്നത്. എന്നാൽ, ഇന്റർവെൽ സമയത്താണ് വെൽകം കാർഡും മധുരവും വിതരണം ചെയ്തതെന്ന് അധ്യാപകൻ സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പ് വിദ്യാർത്ഥികൾ തെളിവായി പുറത്ത് വിട്ടിട്ടുണ്ട്.

Exit mobile version