താലുക്ക് ആശുപത്രിയില്‍ ലഭിക്കുന്ന പൈപ്പ് വെള്ളത്തില്‍ പുഴുക്കള്‍; പ്രതിഷേധം

വാര്‍ഡിലെ പൈപ്പ് വെള്ളത്തില്‍ കഴിഞ്ഞ ദിവസവും പുഴുക്കളെ കണ്ടെത്തിയതായി രക്ഷിതാക്കള്‍ പറഞ്ഞു

കായംകുളം: കായംകുളം താലുക്ക് ആശുപത്രിയില്‍ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തി. കുട്ടികളുടെ വാര്‍ഡിലെ പൈപ്പ് വെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വാര്‍ഡിലെ പൈപ്പ് വെള്ളത്തില്‍ കഴിഞ്ഞ ദിവസവും പുഴുക്കളെ കണ്ടെത്തിയതായി രക്ഷിതാക്കള്‍ പറഞ്ഞു.

അതേസമയം സംഭവം ആശുപത്രിയിലെ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികള്‍ വായ കഴുകിയപ്പോള്‍ പലപ്പോഴും വായില്‍ നിന്നും പുഴുക്കള്‍ വന്നിട്ടുണ്ടെന്നും കുളി കഴിഞ്ഞ് ഇറങ്ങിയ കുട്ടികളുടെ ദേഹത്തു നിന്നും നിരവധി പുഴുക്കളെ കണ്ടെത്തിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. പൊട്ടിയ പൈപ്പില്‍ കുടിയാണ് പുഴുക്കള്‍ കയറുന്നതെന്ന് കണ്ടു പിടിച്ചു വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതാണ്.

Exit mobile version