തൃശൂര്‍: പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.
തൂശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ന് കൃഷ്ണന് നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ജനനം. വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത പുരസ്കാരമായ എഴുത്തച്ഛന് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തമിഴില്‍ നിന്നുളള നിരവധി നോവലുകള്‍ വിവര്‍ത്തനം ചെയ്തു. സുന്ദരരാമസ്വാമിയുടെ ഒരു പുളിമരത്തിന്റെ കഥ ഉള്‍പ്പെടെ വിവര്‍ത്തനം ചെയ്തു.
ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം ഒന്ന്, ഭാഗം രണ്ട് എന്നിവയാണ് കവിതാസമാഹരങ്ങള്‍. പുതുമൊഴി വഴികള്‍ എന്ന കാവ്യസമാഹാരം എഡിറ്റ് ചെയ്ത് പുറത്തിറക്കി. പുതുനാനൂറ്, ഭക്തികാവ്യം എന്നിവ കവിത വിവര്‍ത്തനങ്ങളാണ്.
Discussion about this post