ആലപ്പുഴ: മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് പരിക്ക് പറ്റിയ വിഷയവുമായി ബന്ധപ്പെട്ട്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍. കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ എന്നാണു പോസ്റ്ററില്‍ പറയുന്നത്. സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുവരിലാണു പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും അഭിവാദ്യമര്പ്പിച്ചുള്ളതാണു പോസ്റ്റര്‍. അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
സിപിഐ മാര്‍ച്ചിനെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്യുകയും എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കു പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാര്‍ട്ടി സെക്രട്ടറിക്കെതിരേ പോസ്റ്റര്‍ പതിയുന്നത്.
എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കു പരിക്കേറ്റ പോലീസ് അതിക്രമത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വീട്ടിലിരുന്ന എംഎല്‍എയെ അല്ല, സമരത്തിന് പോയ എംഎല്‍എയെ ആണ് പോലീസ് മര്‍ദ്ദിച്ചതെന്ന് കാനം പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് കാനത്തിനെതിരെ പോസ്റ്റര്‍ പതിപ്പിച്ചത്.
Discussion about this post